FLASH NEWS

JRC C Level ക്യാമ്പ് ഡിസംബര്‍ 19, ജനുവരി 2 തീയതികളില്‍. വിശദമായ ഷെഡ്യൂളും ഫോമും ചുവടെ

Saturday 20 February 2016

JRC Grace Mark നിര്‍ദ്ദേശങ്ങള്‍

ജൂണിയര്‍ റെഡ് ക്രോസിന്റെ C Level പരീക്ഷാ ഫലം ചുവടെ. 
പാലക്കാട് വിദ്യാഭ്യാസജില്ല
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല
JRC Cadet-കള്‍ക്ക് താഴെപ്പറയുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാവുന്നതാണെന്ന് JRC ജില്ലാ കമ്മിറ്റി അറിയിക്കുന്നു
  1. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന JRC യൂണിറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന സ്കൂള്‍ അധികൃതരുടെ സാക്ഷിപത്രം
  2. അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ JRCയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുകയും 75% ഹാജരോടെ C Level സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിരിക്കണം
  3. JRC സംസ്ഥാനകമ്മിറ്റി തയ്യാറാക്കി Red Cross സൊസൈറ്റി അംഗീകരിച്ചിട്ടുള്ള സിലബസ് അനുസരിച്ച് First Aid, അഗ്നിശമനപ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരിപാലനവും സംരക്ഷണവും, ട്രാഫിക്ക് അടയാളങ്ങളും നിയമങ്ങളും എന്നീ വിഷയങ്ങളില്‍ അറിവും അവയെ അടിസ്ഥാനമാക്കി JRC സംസ്ഥാനകമ്മിറ്റി നടത്തുന്ന പരീക്ഷ 50% മാര്‍ക്കോടെ പാസായ സര്‍ട്ടിഫിക്കറ്റ് 
  4. ശുചീകരണപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ നടത്തുന്ന JRC Camp/Seminar ഇവയില്‍ ഏതിലെങ്കിലും പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം


JRC ഗ്രേസ് മാര്‍ക്ക് അപേക്ഷയോടൊപ്പം DDEയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍
  • ഗ്രേസ് മാര്‍ക്കിന് ഓണ്‍ലൈന്‍ അപേക്ഷ നടത്തിയതിന്റെ പ്രിന്റൗട്ട്
  • Course Certificate -ന്റെ Attested Copy
  • C Level Exam -ന്റെ Attested Copy
  • Copy of Attendance Certificate
എല്ലാ സര്‍ട്ടിഫിക്കറ്റുകളും പ്രധാനാധ്യാപകന്‍ Attest ചെയ്തിരിക്കണം

CLICK Here to Download the Format of CERTIFICATE From School

Monday 14 December 2015

JRC C Level Camp on Dec 19 & Jan 2

പാലക്കാട് ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ക്കുളള C Level പരിശീലന ക്യാമ്പ് ഡിസംബര്‍ 19, ജനുവരി 2 തീയതികളില്‍ വിവിധകേന്ദ്രങ്ങളില്‍ നടക്കും. ‍ഡിസംബര്‍ 19ന് പാലക്കാട് , പറളി, കുഴല്‍മന്ദം ഉപജില്ലകള്‍ക്ക് കര്‍ണ്ണകിയമ്മന്‍ ഹൈസ്കബള്‍ മൂത്താന്തറയില്‍ വെച്ചും പട്ടാമ്പി, ഒറ്റപ്പാലം , ഷൊര്‍ണ്ണൂര്‍, തൃത്താല ഉപജില്ലകള്‍ക്ക് SNGS കേളേജ് പട്ടാമ്പിയിലുമായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. ജനുവരി രണ്ടിന് നടക്കുന്ന ക്യാമ്പില്‍ മണ്ണാര്‍ക്കാട്, ചേര്‍പ്പുളശേരി ഉപജില്ലകള്‍ക്ക് മണ്ണാര്‍ക്കാട് KTM HSSലും ചിറ്റൂര്‍ ആലത്തൂര്‍ കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് GHSS കൊടുവായൂരില്‍ ക്യാമ്പ് നടക്കുന്നതായിരിക്കും. രാവിലെ 9.30 മുതല്‍ 4 മണി വരെയായിരിക്കും ക്യാമ്പിന്റെ സമയം. 
  • ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമെ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു
  • കുട്ടികള്‍ യൂണിഫോമിലായിരിക്കണം പങ്കെടുക്കേണ്ടത്
  • നോട്ട്ബുക്ക് , പേന ഇവ ഉണ്ടായിരിക്കണം
  • ഉച്ചഭക്ഷണം ഉണ്ടായിരിക്കും
  • രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് കൊണ്ട് വരണം 
CLICK HERE FOR SCHEDULE & FORM
  •  

Friday 9 October 2015

Wednesday 26 August 2015

TRK HSS VANIYAMKULAM ONA KIT VITHARANAM

TRKHSS le JRC members Onathodanubandhichu naattile valare pavappettathum samoohathil ottappettathum aaya ethanum veedukalil Onakkodiyum Onam kit um 21/8/15 nu ethichu koduthu. Kuttikal thanneyanu veedukal thiranjeduthathu.

Saturday 15 August 2015

Awareness programme for jrc cadets

MNKMHSS Chittilamcherry with the corporation of excise dept.Alathur